Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attack On Block Panchayat

Idukki

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നു നേ​രേ ആ​ക്ര​മ​ണം

നെ​ടു​ങ്ക​ണ്ടം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും ഡിസിസി. അം​ഗ​വു​മാ​യ കെ.​ആ​ര്‍. രാ​മ​ച​ന്ദ്ര​നു (56) നേരേ മ​ദ്യ​പ​ന്‍റെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നാ​ണ് സം​ഭ​വം. നെ​ടു​ങ്ക​ണ്ടം കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കുന്ന കാ​രു​ണ്യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റുകൂ​ടി​യാ​ണ് രാ​മ​ച​ന്ദ്ര​ന്‍.

കി​ഴ​ക്കേ ക​വ​ല​യി​ലെ ട്ര​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ എ​ത്തി​യ കോ​മ്പ​യാ​ര്‍ സ്വ​ദേ​ശി മു​ന്‍ വൈ​രാ​ഗ്യ​ത്തത്തു​ട​ര്‍​ന്ന് രാ​മ​ച​ന്ദ്ര​നെ അ​സ​ഭ്യം പ​റ​ഞ്ഞു. ഇ​ത് ചോ​ദ്യം ചെ​യ്ത രാ​മ​ച​ന്ദ്ര​നെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ക​മ്പിവ​ടികൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു. പ​രി​ക്കേ​റ്റ രാ​മ​ച​ന്ദ്ര​നെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്ക് മൂ​ന്ന് തു​ന്ന​ലു​ണ്ട്. മ​ദ്യ​പി​ച്ചെ​ത്തി​യ കോ​മ്പ​യാ​ർ സ്വ​ദേ​ശി ആ​യി​രം സ​ന്തോ​ഷാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Latest News

Corehub Up